1. ദുര്‍ബല വിഭാഗങ്ങളോടുള്ള ക്രൂരത വളരെ വര്‍ദ്ധിച്ചു വരുന്നു. ദളിതര്‍, ആദിവാസികള്‍, സ്ത്രീകള്‍, കുട്ടികള്‍, ന്യൂനപക്ഷക്കാര്‍ തുടങ്ങിയവരോട് അതിക്രൂരമായി പെരുമാറുന്നവരെ തടയാതെ പറ്റുമോ. മുന്നോക്ക പിന്നോക്ക നില അവസാനിപ്പിക്കുകയല്ലേ ആദ്യം വേണ്ടത്?ഉ: ഗവണ്‍മെന്റ് പിന്നോക്കാവസ്ഥ അവസാനിപ്പിക്കുവാന്‍ കണ്ടെത്തിയ മാര്‍ഗ്ഗങ്ങളില്‍ മുഖ്യം സംവരണം ആണ്. അത് മതിയാകില്ലയെന്ന് ഇതിനകം തെളിഞ്ഞുകഴിഞ്ഞു. ഇനി എന്താണൊരു മാര്‍ഗ്ഗം. അടുത്ത വഴി സമൃദ്ധിയുടേതാണ്. ദാരിദ്ര മേഖലയ്ക്ക് താഴെയുള്ളവരെ എല്ലാം അതിനുമുകളില്‍ കൊണ്ടുവന്നു എന്നു കരുതുക. പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമോ. ഇന്ന് ദാരിദ്യരേഖയ്ക്ക് മുകളില്‍ ജീവിതം സംതൃപ്തമാണോ?ഇവിടെ എന്തുകൊണ്ട് ദാരിദ്രമുണ്ടായി. എങ്ങനെ നില നില്‍ക്കുന്നു. മുന്നോക്ക പിന്നോക്ക വിഭാഗങ്ങള്‍ ഉണ്ടായതെങ്ങനെ. നിലനിന്നുപോരാനുള്ള സാഹചര്യമെന്ത്. എന്നിങ്ങനെ നോക്കിക്കണ്ടത്തേണ്ടിവരും. മറ്റുള്ളവരെ പിന്നിലാക്കി മുന്നേറാന്‍ ഓരോരുത്തരും ആഗ്രഹിക്കുന്നതാണ് മുന്നോക്ക പിന്നോക്ക വിഭാഗങ്ങള്‍ ഉണ്ടാവാന്‍ കാരണം. തന്റെ പരിമിതികള്‍ക്കുള്ളിലുളള ലോകത്ത് താന്‍ ആയിരിക്കണം മുന്നില്‍ എന്നൊരു വിചാരം നമ്മിലുണ്ട്. ഇതിന് അഹംഭാവം എന്നു പറയാമെങ്കിലും ഇതിലൊരു സത്യമുണ്ട്. ഭൂമിയുടെ ഏറ്റവും മദ്ധ്യത്തില്‍ ഞാനാണെന്ന് ആര്‍ക്കും പറയുവാന്‍ പാകത്തിലാണ് ഭൂമി ഉരുണ്ടിരിക്കുന്നത്. സൃഷ്ടിയിലാകെ സൃഷ്ടാവിന്റെ മഹത്വം പ്രകാശിതമായിക്കൊണ്ടേ ഇരിക്കുന്നതിനാല്‍ ഒരു ജീവിക്കും താന്‍ മോശക്കാരനാണെന്ന് കരുതാനാവില്ല. ആത്മഭാവം പൂര്‍ണ്ണവും മഹത്തുമാണ്. അതിന്റെ നിഴല്‍ ദേഹ ഭാവത്തിലൂടെ കലര്‍ന്നു വരുമ്പോള്‍ ഉണ്ടാകുന്ന അല്‍പത്വമാണ് നാം സാധാരണ വ്യവഹരിക്കുന്ന അഹംഭാവം. ഈ അഹംഭാവത്തിന്റെ തായ് വേര് സത്യമാണ്; സര്‍വ്വജ്ഞനും സര്‍വ്വശക്തനും സര്‍വ്വവ്യാപിയുമായ ഒരു തത്വത്തോട് ബന്ധപ്പെട്ടതാണ് ഓരോന്നും എന്നതു സത്യമാണ്. ഇതിന്റെ നിഴലാണ് ഞാന്‍ ഭാവം എന്നതുകൊണ്ട് അത് എല്ലാവരിലും ഉണ്ടാവും. ഈ നിഴല്‍ ബോധങ്ങള്‍ തമ്മിലുള്ള യുദ്ധമാണ് നാം ഇവിടെ നടത്തുന്നത്. ഞാന്‍ മുന്നിലാവണം എന്ന തോന്നല്‍ അല്പബുദ്ധിമയമാണ്. എല്ലാവരും ഒന്നിച്ചു മുന്നേറണം എന്ന തോന്നലാണ് വിശാല ബുദ്ധി. അല്പ ബുദ്ധി സ്വാഭാവികമായും വിശാല ബുദ്ധി സാധനകൊണ്ട് വളര്‍ത്തി എടുക്കേണ്ടതുമാണ്. ഈ സാധന നാം ചെയ്യാതിരുന്നാല്‍ ‘എനിക്ക് മുന്നിലാവണം’ എന്ന തോന്നല്‍ ജീവിതത്തിന്റെ സര്‍വ്വ രംഗങ്ങളിലും മുന്നിട്ട് നില്‍ക്കും. അതാണിന്നത്തെ സമൂഹത്തിന്റെ വികലഗതി.മറ്റൂള്ളവയെ പിന്നിലാക്കി മുന്നേറാനുള്ള ഈ വൃഥാ മല്‍സരത്തില്‍ കയ്യൂക്കും ബുദ്ധിശക്തിയും ഉള്ളവര്‍ ജയിക്കും. മുന്നിലായവന്‍ തന്റെ പിന്നിലായവര്‍ ഒരിക്കലും മുന്നിലാവാതിരിക്കാന്‍ തന്ത്രപൂര്‍വ്വം ശ്രമിക്കും. അതില്‍ നിന്നാണ് കൂലിയും വിലയും നാണയ വ്യവസ്ഥയും ഉണ്ടായിവന്നത്. വിവിധ ജാതികള്‍ നിലവില്‍ വന്നതും നിലനില്‍ക്കുന്നതും ഈ മുന്നേറ്റ ത്വരയില്‍ നിന്നാണ്. താണ ജാതിക്കാരെന്ന് കരുതി ചവുട്ടി പുറകിലാക്കപ്പെട്ടവര്‍ അവിടെ തന്നെ കിടക്കാനാണ് നിരവധി ആചാരങ്ങളും വിശ്വാസങ്ങളും നടപ്പില്‍ കൊണ്ടുവന്നത്. അവര്‍ മുന്നോട്ട് വന്നാല്‍ തങ്ങള്‍ പുറകിലായാലോ എന്ന ഭയം ഇന്നുമുണ്ട്. തന്നെയല്ല പിന്നിലായവര്‍ മുന്നിലും മുന്നിലായവര്‍ പിന്നിലും ആയിക്കൊണ്ടിരിക്കുകയാണ്. മത്സര ഓട്ടം തലമുറ തലമുറയായി തുടരുകയാണല്ലോ. അപ്പോള്‍ ഈ മാറ്റം സംഭവിക്കാതിരിക്കില്ല. മുന്നോക്ക പിന്നോക്ക ബോധം നിഴല്‍ബോധമാണ്; വസ്തുബോധം അല്ല. എല്ലാവര്‍ക്കും ജോലിയും നല്ല വീടും ആരോഗ്യവും കിട്ടിയാലും പിന്നേയും ഓരോരുത്തരുത്തരും മുന്നേറാന്‍ ശ്രമിക്കുകയും നാം നേടി എടുത്തത് തകിടം മറിയുകയും ചെയ്യും. മുന്നോക്ക പിന്നോക്ക നില അവസാനിപ്പിക്കുവാന്‍ മൈത്രീ ഭാവനയും അനോന്യ ജീവിതവും സംഭവിക്കണം. മാറ്റത്തിന്റെ പ്രക്രിയ അകത്തുനിന്നും പുറത്തുനിന്നും തുടങ്ങണം. തറക്കൂട്ടം പുറത്തുനിന്നുള്ള ശ്രമമാണ്; മൈത്രീഭാവന അകത്തുനിന്നുള്ള ശ്രമമാണ്. രണ്ടും ഒന്നിച്ച് നീങ്ങണം. ദളിതരെന്നോ, ഉന്നതരെന്നോ, സവര്‍ണ്ണരെന്നോ, അവര്‍ണ്ണരെന്നോ, ധനികരെന്നോ, ദരിദ്രരെന്നോ നോക്കാതെ എല്ലാവരും മൈത്രീ സാധന പരിശീലിക്കണം. ഇന്നത്തെ ഗതി അപകടമാണെന്നറിഞ്ഞ് ഓട്ടം നിറുത്തി കൈകോര്‍ക്കണം.‘മുന്നില്‍ പോകരുതാരും
    പിന്നില്‍ പോകരുതാരും
    ഒന്നിച്ചൊന്നിച്ചൊന്നിച്ച്
    ഒന്നിച്ചിനി നാം മുന്നോട്ട്’‘ഞാന്‍ മുന്നിലായിരിക്കണം’ എന്ന ഭാവം ഓരോരുത്തരിലും മുന്നില്‍ നില്‍ക്കുന്നിടത്തോളം കാലം നമ്മുടെ വശം ഭൂമിക്കാകെ ശാപമായി ഭവിച്ചുകൊണ്ടിരിക്കും; നാം ഒന്നിച്ച് പിന്നിലാവും. പകരം ഒന്നിച്ച് പുരോഗമിക്കാം എന്ന ഭാവം ഓരോരുത്തരിലും മുന്നില്‍ വന്നാല്‍ ഭൂമി അനുഗൃഹീതമാകും.
  2. ഈശ്വരവിശ്വാസം ഇല്ലാതെ വന്നതും, ഈശ്വര വിശ്വാസികള്‍ അന്ധവിശ്വാസികളായി തീര്‍ന്നതുമാണ് സര്‍വ്വകുഴപ്പങ്ങളുടേയും മൂലം. സര്‍വ്വേശ്വരനില്‍ സര്‍വ്വജനങ്ങള്‍ക്കും വിശ്വാസം ഉറയ്ക്കണം. എന്റെ സര്‍വ്വ ചലനങ്ങളുടേയും പിന്നില്‍ അവന്റെ നിശ്ചയമാണ് പ്രവര്‍ത്തിക്കുന്നതെന്നും, അവനോടടുക്കുകയാണ് എന്റെ ജീവിത ലക്ഷ്യമെന്നും അറിയണം. ജഗദീശ്വരന്റെ ഹിതം അറിഞ്ഞു ജീവിക്കുകയാണ് മനുഷ്യ ധര്‍മ്മം. ഈശ്വരാരാധന, നാമജപം, സമര്‍പ്പണം ഇവ കൂടാതെയുള്ള ജീവിതം ഇന്നു ലോകത്ത് പരന്നുപോയി. സന്ധ്യയ്ക്കുപോലും വീട്ടിലെ ആബാലവൃദ്ധം ടി.വി. യുടെ മുന്നിലാണ്. ആരാധനാലയങ്ങളില്‍ ചെന്നാലും ഈശ്വരവിചാരത്തിന് പകരം പരസ്പരം കുശുകുശുക്കുകയാണ് നാം. ഇതിന് മാറ്റം വരണം. മനുഷ്യരുടെ ഇടയില്‍ പുരോഗമനപരമായ എന്തെങ്കിലും നടക്കണമെങ്കില്‍ ആദ്യം വേണ്ടത് ഓരോ വ്യക്തിയിലും ഈശ്വരനിലുള്ള വിശ്വാസം വളര്‍ത്തുകയാണ്.ഉ: ഓരോരുത്തരും ഈശ്വരവിശ്വാസികളായി എന്ന് സ്വയം എങ്ങനെ അറിയും? പെരുമാറ്റത്തില്‍ നിന്നാണ് അതറിയേണണ്ടത്. സൃഷ്ടിയോട് ഒരുവന്‍ പുലര്‍ത്തുന്ന ഭാവമാണ് അവനെ ഈശ്വരഭക്തനാക്കുന്നത്. സൃഷ്ടിയിലൂടെയും സ്വാനുഭാവത്തിലൂടെയുമല്ലാതെ സൃഷ്ടികര്‍ത്താവിനോട് ബന്ധപ്പെടാന്‍ മറ്റേതെങ്കിലും മാര്‍ഗ്ഗമുണ്ടാവുമോ? പ്രകൃതി പ്രതിഫലം കൂടാതെ തനിക്കുള്ളത് എല്ലാ ജീവരാശികള്‍ക്കുമായി സദാ തുറന്നിട്ട് നല്‍കുന്നതുപോലെ ഒരുവന്‍ തുറന്ന മനസോടെ തന്റെ കൈയ്യില്‍ വരുന്നത് ആവശ്യക്കാര്‍ക്ക് കൊടുക്കുമ്പോള്‍ അയാള്‍ ഈശ്വരവിശ്വാസിയാണെന്നനുമാനിക്കാം. ഒരു നദി മനുഷ്യനേയും കടുവയേയും കാക്കയേയും ഒന്നുപോലെ കരുതി തന്റെ ജലം ഉപയോഗിക്കുവാനനുവദിക്കുന്നതുപോലെ, ഒരു മനുഷ്യന്‍ എല്ലാവരേയും ഭേദബുദ്ധികൂടാതെ കണ്ട് പെരുമാറുമ്പോള്‍ അദ്ദേഹത്തെ ഈശ്വരവിശ്വാസി ആയി കരുതാം. പ്രപഞ്ചത്തിലുള്ള എല്ലാ ചലനങ്ങളേയും പ്രപഞ്ചം സന്തോഷമായി അംഗീകരിക്കുന്നതുപോലെ ഒരുവന്‍ തന്നെ സ്നേഹിക്കുന്നവരേയും ദ്വേഷിക്കുന്നവരേയും മിത്രമായി കരുതുന്നെങ്കില്‍ അദ്ദേഹം തന്നെ ഈശ്വരവിശ്വാസി. ഈ തലത്തിലെത്താന്‍ ശ്രമിക്കുന്നവരെ ഈശ്വരഭക്തന്മാരായി കരുതാം. ആചാരാനുഷ്ഠാങ്ങള്‍ ഈ വഴിയിലേക്ക് വ്യക്തികളെ നയിക്കുന്നുണ്ടെങ്കില്‍ അതെല്ലാം ഈശ്വരാരാധനയായി കരുതാം. നമ്മുടെ ഏകത്വബോധത്തില്‍ വിടവുണ്ടാക്കുന്ന ഒന്നും യഥാര്‍ത്ഥ ഈശ്വരവിശ്വ്വാസമാവില്ല. ഈശ്വരന്‍ എന്ന പേര് ഒരിക്കല്‍പോലും ഉച്ചരിക്കാത്ത ഒരുവന്‍ സൃഷ്ടിയോട് അനുഭാവപൂര്‍വ്വം പെരുമാറുന്നെങ്കില്‍ അവന്‍ ഈശ്വരവിശ്വാസി ആണെന്ന് ഒരു വിശ്വാസിക്ക് ഉറപ്പാക്കം. എന്നാല്‍ സൃഷ്ടിയോട് അനുഭാവമില്ലാതെ സൃഷ്ടാവിനോട് ഭക്തി പുലര്‍ത്തുന്നത് ഈശ്വര നിഷേധമാകും. മറിച്ച് സൃഷ്ടാവില്‍ ഒട്ടും വിശ്വാസമില്ലെങ്കിലും സൃഷ്ടിയോട് സ്നേഹാദരങ്ങള്‍ പുലര്‍ത്തുന്നവര്‍ സൃഷ്ടാവിന്റെ ചുംബനത്തിനര്‍ഹരാകും. നമൂക്ക് ഈശ്വരന്‍ ഒരു ലോകത്തെ പ്രത്യക്ഷമായി തന്നിട്ടുണ്ട്. ഈ ലോകത്തിന് സന്തോഷം പകര്‍ന്ന് ജീവിക്കലാണ് നമ്മുടെ ധര്‍മ്മം. അത് ധാരാളം മതി. എന്നാല്‍ പ്രത്യക്ഷമായ ഈ ലോകത്തിന്റെ പിന്നില്‍ അതിനും കാരണമായി നില്‍ക്കുന്ന കാരണ പുരുഷനെപ്പറ്റി ഭാവന ചെയ്യുവാന്‍ കഴിയുന്ന ഒരേ ഒരു ജീവി മനുഷ്യനാണ്. ഈ ഭാവനയും അന്വേഷണവും; കൂടെയുള്ളവരെ പിന്‍തള്ളിക്കൊണ്ടാവരുത്. അവരെ അവഹേളിച്ചുകൊണ്ടും നശിപ്പിച്ചുകൊണ്ടും ഈശ്വരവിശ്വാസം പുലര്‍ത്തുമ്പോളാണ് അത് തെറ്റിദ്ധരിക്കപ്പെടുന്നത്. നാം ഈശ്വരനോടടുക്കുന്നതിനനുസരിച്ച് എല്ലാവരോടും അടുത്തുകൊണ്ടേ ഇരിക്കണം. വെറുപ്പും, വിദ്വേഷവും, വിഭാഗീതയയും നമ്മെ ഈശ്വരങ്കലേയ്ക്കല്ല, ചെകുത്താനിലേക്കാണ് അടുപ്പിക്കുക. ഒരാള്‍ പട്ടിണിയിലും മറ്റൊരാള്‍ സമ്പന്നതയിലും കഴിയുന്ന ലോകം ഈശ്വരീയമല്ല. ഏതെങ്കിലും ഒരു വിശ്വാസക്കാരുടെ ഇടയില്‍ സമ്പന്ന ദരിദ്രഭേദം കൂടാതെ എല്ലാവരും സൗഹൃദത്തില്‍ കഴിയുന്നുണ്ടെങ്കില്‍ അവരെ ഈശ്വരവിശ്വാസികളുടെ സമൂഹമായിക്കരുതാം. ലോകത്തിന്റെ ഏതൊരു കോണിലുണ്ടാകുന്ന ദു:ഖവും അറിയുന്ന മാത്രയില്‍, മനസ്സുകൊണ്ടും മറ്റ് കഴിയുന്ന തരത്തിലും അതേറ്റെടുക്കാന്‍ സന്നദ്ധരാകുന്നവരാകണം നാം ഓരോരുത്തരും. അതാണ് ഈശ്വരവിശ്വാസികളാണെന്നതിന്റെ പ്രത്യക്ഷമായ തെളിവ്.
  3. ജീവി വര്‍ഗ്ഗങ്ങളില്‍ ഏറ്റവും ക്രൂരവും കപടവുമായ ഭീകരവര്‍ഗ്ഗം ഏത്? എന്ന ചോദ്യത്തിന് ‘മനുഷ്യവര്‍ഗ്ഗം’ എന്ന മറുപടി ശരിയാവും എന്നെനിക്ക് തോന്നുന്നു. ഭൂമിയില്‍ ഒരു ജീവിക്കും ചരിത്രപരമായി ക്രൂരത പുലര്‍ത്താന്‍ സാദ്ധ്യമല്ല; മനുഷ്യന് കഴിയും. ചരിത്രാതീത കാലത്തെ കഥകളെ മുന്‍നിര്‍ത്തി ഇന്ന് വൈരാഗ്യം പുലര്‍ത്താനും പരസ്പരം കൊല്ലാനും നാം തയ്യാറാണ്. എന്താണിതിനൊരു പോംവഴി? മനുഷ്യ മനസ്സ് കഠോരമായി കടുത്ത് ഏതു നിമിഷവും തീ പാറത്തക്ക നിലയിലാണ്. കൂട്ടിമുട്ടിയാല്‍ ആ നിമിഷം തീ പടരും. മതങ്ങള്‍,രാഷ്ടങ്ങള്‍, ജാതികള്‍, വര്‍ഗ്ഗങ്ങള്‍ കക്ഷികള്‍, നിറങ്ങള്‍, ഭാഷകള്‍ ഒക്കെ വേര്‍തിരിഞ്ഞു നിന്ന് പോരാടുമ്പോള്‍ മനുഷ്യസ്നേഹികള്‍ക്കെന്ത് ചെയ്യാന്‍ കഴിയും. അവരേയും ഇതിലേതെങ്കിലും ഒന്നില്‍ കണ്ട് വെട്ടും. അവരുടെ വാക്ക് ശ്രദ്ധിക്കില്ല. എന്റെ നേരെ വാളോങ്ങി നില്‍ക്കുന്നവനെ ഞാന്‍ വെട്ടിയില്ലെങ്കില്‍ അവന്‍ എന്നെ വെട്ടും എന്ന പതനത്തില്‍ മനുഷ്യവര്‍ഗ്ഗം ചെന്നെത്തിപ്പോയി. ഇനി എന്താ ചെയ്യുക? ഗൗരവമായി ആലോചിക്കേണ്ട വിഷയമാണിത്. എനിക്ക് ഒരു പോംവഴിയും തോന്നുന്നില്ല. ഞാനും എന്റെ കുടുംബവും ആരോടും വിദ്വേഷം പുലര്‍ത്താതെ എല്ലാവരോടും സ്നേഹം പുലര്‍ത്തിയാലും ഞങ്ങളെ ഒരു പ്രത്യേക മതത്തിലെ ആളുകളായി കണ്ട് പെട്ടന്നാക്രമിക്കുന്ന വേദനാജനകമായ ഒരു സ്ഥിതിവിശേഷം ഇന്ന് പടര്‍ന്നു വരികയാണ്. ഒന്നും ശ്രദ്ധിക്കാന്‍ തയ്യാറാകാതെ കലിതുള്ളി നില്‍ക്കുന്നവരെ എങ്ങനെ സമീപിക്കും. ‘ക്രൂരതയ്ക്ക് കളിക്കാനൊരുക്കിയിട്ട നില’മായി മാറിയിരിക്കുന്നു ഭൂമി. എന്താവേണ്ടത് എന്നാലോചിക്കണം. എനിക്ക് പോവഴി ഒന്നും തോന്നുന്നില്ല.ഉ: വളരെ ശരി. അന്ധകാരത്തില്‍, തെറ്റിദ്ധരിച്ച്, ഒരേ പടകുടീരത്തിലെ ഭടന്മാര്‍ തമ്മില്‍ വെട്ടി നശിക്കുന്ന അവസ്ഥയിലായി നാം. ഇവിടെ ഇക്കാലത്ത് ഇങ്ങനെ ഒരു കൂടിച്ചേരല്‍ സാധിച്ചത് മഹാഭാഗ്യമായി ഞാന്‍കരുതുന്നു. ഇത് നല്ലൊരു തുടക്കമാകണം. ഈ സാഹചര്യത്തെ മുന്നില്‍കണ്ടുകൊണ്ടാണ് ഞാനീ യോഗം വിളിച്ചത്. ഇത്ര വളരെപ്പേര്‍ എത്തിച്ചേര്‍ന്നത് ശുഭസൂചകമാണ്. പ്രതീക്ഷ നിറഞ്ഞ അന്തരീക്ഷമാണ് ഇപ്പോള്‍ ഇവിടെ ഉണ്ടായി വന്നിരിക്കുന്നത്. ഞാന്‍ ഒരു നിര്‍ദ്ദേശം വയ്ക്കട്ടെ. ഞാന്‍ സ്വയം ശീലിക്കുന്നതും ഗുണഫലം കണ്ടുകൊണ്ടിരിക്കുന്നതുമായ ഒരു പരിശീലന പദ്ധതിയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. ആര്‍ക്കും ചെയ്യാവുന്നതാണ്. സ്ത്രീക്കും പുരുഷനും കുട്ടിക്കും സാക്ഷരനും നിരക്ഷരനും, രോഗിക്കും, ഭീകരര്‍ക്കും ഒക്കെ ചെയ്യാം. ഏത് സമയത്തും എവിടെവച്ചും ചെയ്യാം. ശ്രദ്ധിക്കൂ ‘എല്ലാവരേയും എനിക്കുള്ളവരായി കരുതുവാന്‍ ഈ നിമിഷം മുതല്‍ ഞാന്‍ പരിശീലിക്കും’. ഒരാളും അന്യരല്ല. എല്ലാവരും വേണ്ടപ്പെട്ടവര്‍, വിശ്വമഹാകുടുംബത്തിലെ അംഗങ്ങളാണ് നാമെല്ലാവരും. മണ്‍മറഞ്ഞവരും കണ്‍മുന്നിലുള്ളവരും വരാനിരിക്കുന്നവരും എന്റെ ആള്‍ക്കാരാണ്. ഞാന്‍ അവരുടേതുമാണ് ‘ഞാന്‍ നിന്റെ കൂടെ ഉണ്ട്. നീ എന്റെ കൂടെയും ഉണ്ടാവണം’ ഇതായിരിക്കണം നമ്മുടെ ഇനിയത്തെ സമീപന ശൈലി. ഈശ്വരവിശ്വാസി നിരീശ്വരവാദിയെ മിത്രമായി കരുതി ശീലിക്കണം. എന്നെ തള്ളുന്നവരെ ഉള്‍ക്കൊള്ളണം. ഇത് പ്രയാസമാണെന്നു ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍ ഉള്ളാലെ അത് പരിശീലിപ്പിച്ചു തുടങ്ങുകയാണ് ഈ ഭീകരാവസ്ഥയില്‍ നിന്നു കരപറ്റാനുള്ള നേര്‍വഴി. മുസ്ലീമായിരുന്നതുകൊണ്ട് അപരനെ ഹിന്ദുവായോ ക്രിസ്ത്യാനി ആയോ യഹൂദനായോ കണ്ടുകൊള്ളുക. തലമുറ ആയി ശീലിച്ചുപോയ ഈ വേര്‍തിരിവുകളെ പെട്ടന്ന് ദൂരീകരിക്കാനാവില്ല. ഒരു നായര്‍ ഒരീഴവനെ ഈഴവനെയായി തന്നെ മനസ്സിലാക്കിക്കൊണ്ട് അയാള്‍ എന്റെ മിത്രമാണെന്നു കൂടിക്കാണാന്‍ പരിശീലിക്കുക. സകല വിഭാഗീതയകളും നിലനിന്നുകൊള്ളട്ടെ. അതിലൂടെ ബന്ധുഭാവത്തിന്റെ ഒരു പട്ടുനൂല്‍ കോര്‍ക്കാന്‍ അനുവദിക്കുക. വ്യക്തികള്‍ തമ്മിലുള്ള ഒരു കണ്ണി ചേരലാണ് ഭൂമിയെ ആര്‍ദ്രമാക്കാനുള്ള നല്ല വഴി; ലളിത മാര്‍ഗ്ഗം.ഇന്ത്യയിലെയും പാകിസ്ഥാനിലെയും ജനതയുടെ നമസ്സില്‍ അന്യോന്യ ജീവിതത്തിന് പ്രതിഷ്ഠ ലഭിച്ചാല്‍ കാശ്മീര്‍ പ്രശ്നം തീര്‍ന്നു. ഇന്ത്യാ പാകിസ്ഥാന്‍ അതിര്‍ത്തികള്‍ മനുഷ്യബന്ധത്തില്‍ മാഞ്ഞുപോകും. പൂര്‍വ്വ പശ്ചിമ ബര്‍ലിനുകള്‍ക്കിടയില്‍ ഉയര്‍ത്തിയിരുന്ന മതിലുകള്‍ സ്നേഹപ്രവാഹത്തില്‍ അലിഞ്ഞ് നീങ്ങിപോയത് നാം കണ്ടുവല്ലോ. മനുഷ്യമനസ്സ് അലിയുവാനുള്ള ഏറ്റവും ഉത്തമമായ മാര്‍ഗ്ഗം അപരനെ സ്വന്തമായി കാണുവാനുള്ള സാധന അനുഷ്ഠിക്കുകയാണ്. ‘വിചാരം, വാക്ക്, ഭാവം, കൊടുക്കല്‍ വാങ്ങല്‍, കൂടി ആലോചന, ഒന്നിച്ചുള്ള പ്രവര്‍ത്തികള്‍ ഒക്കെ ഇതിന് പ്രയോജനമാകും. പ്രയോജനപ്പെടുത്തണം. ഭാവനയില്‍ തുടങ്ങണം. ക്രൂരതയ്ക്ക് പരിഹാരം ആര്‍ദ്രതയാണ്. മനുഷ്യനെപ്പോലെ ആര്‍ദ്രനാകാന്‍ കഴിയുന്ന മറ്റൊരു ജീവിവര്‍ഗ്ഗവും ഭൂമിയില്‍ ഉണ്ടായിട്ടില്ല. നാം തമ്മിലുള്ള ആര്‍ദ്രതയുടെ ഉറവിടത്തെ വിചാരം, ഭാവന, കര്‍മ്മം ഇവകൊണ്ട് തുറന്നാല്‍ ഭൂമി കുളിരണിയും.
  4. കുട്ടികളില്‍ നിന്നു തുടങ്ങുകയാണ് ശരി. കതിരില്‍ വളം വച്ചിട്ട് ഒന്നും നേടാനാവില്ല. ചെറുകുട്ടികളില്‍ പുത്തന്‍ ജീവിതത്തിന്റെ രൂപവും അതിലേക്കുള്ള വഴിയും വരച്ചുകാട്ടിക്കൊടുക്കണം. അടുത്ത തലമുറ എങ്കിലും രക്ഷപ്പെട്ടേക്കാം.ഉ:കുട്ടികളില്‍ ആരു തുടങ്ങും. മുതിര്‍ന്നവര്‍ക്കല്ലേ പറ്റൂ. മുതിര്‍ന്നവരില്‍ എത്രപേരില്‍ ഈദൃശ്യ ചിന്താഗതികള്‍ ഉണ്ട്. പാഠപദ്ധതിയില്‍ ചേര്‍ത്താല്‍ മാര്‍ക്കിന്റെ വിഷയമാക്കാമെന്നല്ലാതെ ജീവിതമാകുമോ? നമുക്ക് വേണ്ടത് പാരസ്പര്യ ജീവിതമാണ്. ജീവിതം കുട്ടികളുടേതും മുതിര്‍ന്നവരുടേതും എന്നൊന്നും വേര്‍തിരിക്കാനാവില്ലല്ലോ. അവരവരില്‍ തന്നെ തുടങ്ങണം. എന്നില്‍ ഒരു തുടക്കം ഉള്ളതുകൊണ്ട് ഞാന്‍ നിങ്ങളോട് പറയുന്നു. നിങ്ങള്‍ പരസ്പരം പറയണം. ബാലന്‍, യുവാവ്, സ്ത്രീ, നിരക്ഷകന്‍ എന്നൊന്നും വേര്‍തിരിക്കാതെ ശ്രദ്ധിക്കുമെന്നുള്ളവരോടെല്ലാം പറയുക. ശ്രദ്ധിക്കാത്തവരെ തല്‍ക്കാലം ശല്യം ചെയ്യണമെന്നില്ല. ഏതൊരു മനുഷ്യനും ആരോടെങ്കിലും അടുപ്പം ഉണ്ടാവാതിരിക്കില്ല. അവര്‍ മുഖേന സമീപിക്കുക ആയിരിക്കും ഉത്തമം. ഇക്കാര്യത്തില്‍ വേര്‍തിരിവ് ആവശ്യമാണെന്ന് എനിക്ക് തോന്നുന്നില്ല. ഞാന്‍ തയ്യാറാണോ എന്നതാണ് പ്രശ്നം. ഞാന്‍ മറ്റൊരാളെ ചൂണ്ടുന്നതിനര്‍ത്ഥം എന്നെക്കൊണ്ടാവില്ല എന്ന തോന്നലാണ്. കഴിയുന്നത് ചെയ്യാം എന്നു തീരുമാനിക്കൂ. വീട്ടിലോ നാട്ടിലോ മനസ്സടുപ്പമുള്ളവരോടെങ്കിലും ഭരണകൂടങ്ങള്‍ക്കും നാണയത്തിനും അതീതമായ ഒരു ബന്ധുലോകത്തെപ്പറ്റി സംസാരിച്ചു തുടങ്ങാം.
  5. ഏതാനും ബഹുജനരാഷ്ട്ര കുത്തകകള്‍ ലോകം വാണരുളുന്നതിനിടയില്‍ സാധാരണക്കാരന് ഒന്നും ചെയ്യാനാവില്ല. ഞാന്‍ ജീവിക്കണമോ വേണ്ടയോ എന്നു തിരുമാനിക്കാന്‍ ഇവര്‍ക്ക് കഴിയും. അവർക്കു വിപരീതമായിവന്നാൽ ഞാൻ ഇവിടെ ഉണ്ടാവില്ല. എന്റെ വസ്ത്രം, വീട്, ഉപകരണങ്ങള്‍ ഒക്കെ നിശ്ചയിക്കാന്‍ അവര്‍ക്ക് കഴിയും. അടുക്കളയില്‍ ഞാന്‍ ഉപയോഗിക്കേണ്ട ഉപ്പ് അവരുടെ പേനയുടെ തുമ്പിലാണ് നിശ്ചയിക്കപ്പെടുക. അവര്‍ വിചാരിക്കാതെ നവലോകരചന നടക്കില്ല. അതിനുള്ള വഴിയാണ് നാം ആലോചിക്കേണ്ടത്. നാം എങ്ങനെ ചിന്തിക്കണമെന്ന് നിശ്ചയിക്കാന്‍ കഴിയുന്ന ശക്തികള്‍ രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. നമ്മുടെ ഈ തലമുറയില്‍ തന്നെ തെരുവിലൂടെ നമ്മെ നോക്കി ചിരിച്ചു കടന്നു പോകുന്ന ഒരു യുവതി മറ്റാരാലോ നിയന്ത്രിക്കപ്പെടുന്ന ഒരു പാവയാകാം. ഒരു റിമോര്‍ട്ട് കണ്‍ട്രോളര്‍ ഈ സദസ്സിന്റെ നേരെ തിരിച്ചാല്‍ നാമെല്ലാം ഭീരുക്കളായി തീര്‍ന്നുകൊള്ളും എന്നു വരുന്നേടത്ത് നമുക്കെന്ത് ചെയ്യാന്‍ കഴിയും? ഈശ്വരാ, അങ്ങനെ വരുത്തരുതേ എന്ന് പ്രാര്‍ത്ഥിക്കാമെന്നല്ലാതെ എന്താ വഴി.ഉ:600 കോടി ജനത 300 പേരുടെ വിരല്‍ തുമ്പിലാണ് ചലിക്കുന്നത് എന്നു കരുതുക. ഈ മുന്നൂറ് പേര്‍ക്ക് എന്തുകൊണ്ടിത് സാധിക്കുന്നു എന്നാലോചിക്കണം. ഈ മുന്നുറുപേര്‍ 600 കോടിയിലും ഒളിഞ്ഞിരുപ്പുണ്ട് എന്ന സത്യത്തില്‍ നിന്നാണിത് സാധിക്കുന്നത്. ഒരു നാട്ടിലെ 10 വീടുകള്‍ ഐക്യത്തില്‍ വന്ന് ലോകത്തിനുവേണ്ടി ചിന്തിക്കാന്‍ തുടങ്ങിയാല്‍ അവരുടെ ഇച്ഛാശക്തി ഏത് റിമോട്ട് കണ്‍ട്രോളിനേയും അതിജീവിക്കും. ഒരു നാട് അവരുടെ അദ്ധ്വാനത്തിനും ഉല്പന്നങ്ങള്‍ക്കും പരസ്പരം കൂലിയും വിലയും വേണ്ടെന്ന് നിശ്ചയിച്ച് കൂട്ടമായി അദ്ധ്വാനിച്ച് പങ്കിട്ട് ജീവിക്കുവാന്‍ നിശ്ചയിച്ചാല്‍ വേള്‍ഡ് ബാങ്കെന്നല്ല; ബാങ്കുകളേ വേണ്ടെന്നാകും. വ്യാപാര ശാലകള്‍ വേണ്ടെന്നാകും. നമ്മുടെ കയ്യില്‍ ശക്തികളിരിക്കെയാണ് നാം ദുര്‍ബലരാണെന്നു കരുതി ആരെയോ ഭയപ്പെടുന്നത്. അയല്‍ക്കാരോട് ചേര്‍ന്ന് ആലോചിച്ച് ജീവിക്കുവാന്‍ ഞാന്‍ ഒരുക്കമാണോ. അവരുമായി വിചാരങ്ങളും വിഭവങ്ങളും വീട്ടുപകരണങ്ങളും പങ്കിടാന്‍ സന്നദ്ധനാണോ, ദിവസവും കുറച്ചു സമയം നവലോകത്തെ ലക്ഷ്യമാക്കി ചുറ്റുവട്ടത്തിലുള്ളവരുമായിക്കൂടി ഇരിക്കാമോ, ഞാന്‍ ജീവിക്കുന്നത് എല്ലാവര്‍ക്കും വേണ്ടിയാണെന്ന് ഉള്ളില്‍ ഉറപ്പാക്കാമോ. വേള്‍ഡ് ബാങ്കല്ല; ഞാനാണ് എന്റെ കുരുക്ക്. ഞങ്ങള്‍ അയല്‍ക്കാര്‍ പരസ്പരം കഴുത്തില്‍ കുരുക്കിട്ട് മുറുക്കിക്കൊണ്ടിരിക്കുമ്പോള്‍ പുറമേയുള്ള പല ശക്തികളുടേയും കൂട്ട് നമുക്കുവേണ്ടി വരും. അങ്ങനെയാണ് ബാങ്കും ഭരണകൂടങ്ങളും ശക്തിപ്പെടുന്നത്. കുത്തകക്കാരുടെ കയ്യില്‍ നമ്മുടെ നിയന്ത്രണം ചെന്നെത്തുന്നതു തമ്മിൽ ചേർന്നു ജീവിക്കുവാൻ നാം സന്നദ്ധരാകാത്തതുകൊണ്ടാണ്. പരസ്പരം കീഴടക്കാൻ കേന്ദ്രാധികാരത്തിനു കഴിയുന്നു. പരസ്പരം കൈകോർക്കാൻ നാം സന്നദ്ധരായാൽ ബഹുരാഷ്ട്രകുത്തകകൾ മുതൽ നാട്ടിലെ ബ്ലേഡ്‌കാർ വരെ വേണ്ടെന്നാകും. സ്വതന്ത്ര ഇറക്കുമതി അർത്ഥശൂന്യമാകും; നമ്മെ ബാധിക്കില്ല.കൂട്ടത്തിൽ ഒരു കാര്യം കൂടി വ്യക്തമാക്കട്ടെ. ഈ വൻ കമ്പനികൾക്കും ഭരണകൂടത്തലവന്മാർക്കും സ്വസ്ഥ ജീവിതം കിട്ടുന്നുണ്ടെന്നാരും കരുതരുത്. ഒക്കെ ഭീതിയിലാണു്. ബഹുജനം ഒറ്റ തിരിഞ്ഞു ജീവിക്കുന്നതുകൊണ്ടാണ് നമ്മെ ഒക്കെ കീഴടക്കി വൻ ഒറ്റയാന്മാരാകാൻ കുത്തകക്കാരുണ്ടാകുന്നതും അതിനു കഴിയുന്നതും. ഞാൻ ചൂഷകനായതുകൊണ്ടാണ് എന്നെ ചൂഷണം ചെയ്യുവാൻ മറ്റൊരു ചൂഷകനു കഴിയുന്നതും. തൊഴിലാളിയിലെ മുതലാളിത്ത മോഹമാണു സർവ്വ തൊഴിലാളികളേയും കുരുക്കിലാക്കുന്നതും. ഞാൻ എന്റെ കോഴിമുട്ടയ്ക്കു അയൽക്കാരനിൽ നിന്നു വില വാങ്ങുന്നതാണു് ഞങ്ങളെ രണ്ടുപേരേയും മറ്റൊരാൾക്കു വിലയ്ക്കു വാങ്ങാനിട വരുത്തുന്നത്. ഇതു മനസ്സിലാക്കി ഓരോരുത്തരും പരസ്പരം ജീവിക്കാൻ സന്നദ്ധരാകുക മാത്രമാണു യഥാർത്ഥ മോചനമാർഗ്ഗം.
  6. അകലേണ്ട സമയത്ത് അകലണം. അപ്പോൾ അടുപ്പിക്കാൻ ശ്രമിക്കുന്നതു സാമൂഹ്യ വിരുദ്ധ പ്രവണത ആകും. കഷ്ടത അനുഭവിക്കുന്നവർക്കാണു നവലോക രചന ആവശ്യമായി വരുന്നത്. ബഹുജനങ്ങളുടെ കഷ്ടപ്പാടുകളുടെ മീതെ സുഖജീവിതം നയിക്കുന്നവനു നവലോക രചനയു
    • 1ചോദ്യോത്തരം
      • 1.1സമത്വമല്ല; ബന്ധുത്വമാണ് മനുഷ്യത്വം
      • 1.2പുതിയ വഴി
      • 1.3കുടുംബക്കൃഷി
      • 1.4എന്റെ സമീപനം
      • 1.5ചില ചോദ്യങ്ങള്‍ കൂടി വായിക്കട്ടെ
      • 1.6വ്യക്തി സാധന
      • 1.7നാലു നിത്യസാധനങ്ങള്‍

    ചോദ്യോത്തരം

    1. നവീനമായ ഏതെങ്കിലും ആശയം ഈ സമ്മേളനത്തില്‍ അവതരിപ്പിക്കുവാന്‍ ജേഷ്ഠന്‍ ഉദ്ദേശിച്ചിട്ടുണ്ടോ?ഉ: ഇല്ല.
    2. ലളിതജീവിതത്തിന് ആരും തയ്യാറാകാത്തതാണ് പല പ്രശ്നങ്ങളുടെയും മൂലം. സുഖഭോഗതൃഷ്ണത വളരെ കൂടിപ്പോയി. അന്തരീക്ഷവും, ഭൂതലവും, ഭൂഗര്‍ഭവും എല്ലാം മിതമായും ഭാവിതലമുറകളെക്കൂടി കരുതിയും വേണം എടുത്ത് കൈകാര്യം ചെയ്യുവാന്‍ എന്ന് ശാസ്ത്രജ്ഞന്മാര്‍ പോലും കരുതുന്നില്ല. ചൂഷണം ചെയ്യണം എന്നതായി നമ്മുടെ സമീപനം. മുന്‍പിൻ നോക്കാതെയുള്ള ഈ ആര്‍ത്തിക്കാണ് ആദ്യം കടിഞ്ഞാണിടേണ്ടത്. ഇവിടെ തുടങ്ങാതെ നാം രക്ഷപ്പെടില്ല.ഉ: ഈ വീക്ഷണഗതി പുലര്‍ത്തുന്നവര്‍ ഇവിടെ ധാരാളം ഉണ്ടാവുമെന്ന് എനിക്കറിയാം. പലരും എന്നോടീ അഭിപ്രായം പറഞ്ഞിട്ടുമുണ്ട്. ഈ വിഷയത്തില്‍ എന്റെ വീക്ഷണം വ്യക്തമാണ്. മനുഷ്യന്‍ എന്തുകൊണ്ട് മുന്‍പിൻ നോക്കാതെ വാരിക്കൂട്ടാന്‍ ശ്രമിക്കുന്നു? എത്ര കിട്ടിയാലും ഇവന് മതിയാകാത്തതെന്തുകൊണ്ട്? മഹാപുരുഷന്മാര്‍ ലളിതജീവിത മാതൃക നമുക്ക് കാട്ടിത്തന്നതിനെ നാം സ്വീകരിക്കാതെ പിശാചിന്റെ വഴിയെ പറയുന്നതെന്തുകൊണ്ട്? അതിലളിതമാണ് ഇതിനുത്തരം.ഒന്നിച്ച് പരസ്പരം സന്തോഷം പകര്‍ന്നാണ് നാം ജീവിക്കേണ്ടതെന്ന ബോധം ഉള്ളില്‍ തെളിഞ്ഞുവാരാന്‍ ഇടനല്‍കാതെ, കൂട്ടത്തിലുള്ളവരേക്കാള്‍ മുന്നിലാവണം ഞാന്‍ എന്ന താണ മനോഭാവം സമൂഹത്തിലാകെ വളരാന്‍ അനുവദിച്ചതില്‍ നിന്നുണ്ടായ പല സാമൂഹ്യ വിരുദ്ധ പ്രവണതകളില്‍ ഒന്നാം സ്ഥാനത്താണ് ആര്‍ഭാട ജീവിതം. വേണ്ടതിലധികം ആര്‍ജ്ജിക്കുവാനുള്ള ത്വര ഓരോരുത്തരിലും വളരുന്നതിന് കാരണമുണ്ട്. കൂടെ ഉള്ളവരെല്ലാം മാളിക വീട് പണിയുമ്പോള്‍ ഞാന്‍ പുറകില്‍ ലാളിത്യത്തില്‍ നിന്നാല്‍ വീട്ടുകാരും നാട്ടുകാരും ഒക്കെ എന്നെ ആക്ഷേപിക്കും. കല്യാണം, അടിയന്തരങ്ങള്‍ ഒക്കെ മറ്റുള്ളവരോടൊപ്പമാകണമെന്ന ധാരണ സ്വാഭാവികമാണ്. എല്ലാവരും മുന്നേറാന്‍ വേണ്ടി ഓടുമ്പോള്‍ ഞാന്‍ ഓടാതിരുന്നാല്‍ വളരെ പുറകിലാകും. ഒറ്റപ്പെട്ടു പോകുകയും ചെയ്യും. മഹത്തുകള്‍ ഇങ്ങനെ ഒറ്റപ്പെട്ടുപോയവരാണ്. അവരെപ്പോലെ ബഹുജനം പുറകിലാകാന്‍ ഇഷ്ടപ്പെടുന്നില്ല. തനിക്ക് വേണ്ടതെന്താണെന്ന് ചിന്തിക്കുന്നതിനുപകരം മറ്റുള്ളവരുടെ മുമ്പില്‍ താനെങ്ങിനെ ആയിരിക്കണം എന്നാലോചിച്ചാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. അപ്പോള്‍ ഓടാതെ നിവൃത്തിയില്ല. വീണു മരിക്കും വരെ പുറകിലാവാതിരിക്കാന്‍ ചെയ്യാവുന്നതെല്ലാം ചെയ്തുപോകും.ബഹുജങ്ങള്‍ ലളിതജീവിതത്തിലേക്ക് വരണമെങ്കില്‍ കൂടെയുള്ളവര്‍ തന്നെ പുറകിലാക്കില്ല എന്ന അനുഭവം ഉണ്ടാകണം. ഒരു നാടുകൂടി, നമ്മുടെ നാട്ടിലെ അടിയന്തിരങ്ങള്‍ക്ക് ഒരുകൂട്ടം പ്രഥമന്‍മതി എന്നു നിശ്ചയിച്ച് ഓരോരുത്തരും അത് നടപ്പിലാക്കിയാല്‍ പൊതുധാരണയാകും. പിന്നെ ആര്‍ക്കും മടി വരില്ല. വ്യക്തിയുടെ സ്വാതന്ത്രം അന്യോന്യതാ ബോധത്താല്‍ നിയന്ത്രിക്കപ്പെടുമ്പോള്‍ ജീവിതം ലളിതമാകാന്‍ തുടങ്ങും. ഈ മത്സര ഓട്ടത്തിനിടയില്‍ ലാളിത്യം, അനാര്‍ഭാടം എന്നൊക്കെ പറഞ്ഞാല്‍ കേട്ടുകൊണ്ടോടാമെന്നല്ലാതെ നിന്നു കേള്‍ക്കാന്‍ പറ്റില്ല. സാവധാനം അയല്‍ക്കാര്‍ ഒന്നിച്ചിരുന്നാലോചിച്ച് പൊതു ധാരണകളിലെത്തി ജീവിച്ചു തുടങ്ങുമ്പോള്‍ വ്യക്തിയിലും സമൂഹത്തിലുമെല്ലാം മാറ്റം സംഭവിക്കും. മത്സര ഓട്ടം നില്‍ക്കും. തുടങ്ങേണ്ടത് കണ്ണിചേരുന്നതിലാണ്; നിരോധനത്തിലല്ല.
    3. ഇത് വര്‍ഗ്ഗ വിഭജിത സമൂഹമായിരിക്കുന്നത്ര കാലം നാം ദരിദ്രരുടെ പക്ഷം ചേരുകയാണ് വേണ്ടത്. പലരും ദരിദ്രരുടെ കൂടെയാണ് ഞാന്‍ എന്നു പറയുമ്പോഴും മുതലാളിത്ത ചാലിലാണ് സഞ്ചരിക്കുക. വര്‍ഗ്ഗ വിഭജനം വ്യക്തമാക്കി ചേരികള്‍ ഉറപ്പാക്കുവാനാണ് നാം ശ്രമിക്കേണ്ടത്. സാമ്പത്തിക അസമത്വം നിലനില്‍ക്കുന്നിടത്തോളം സാമൂഹ്യ വിരുദ്ധത വര്‍ദ്ധിച്ചുവരും. ലോകസമാധാനം സംഭവിക്കണമെങ്കില്‍ പ്രകൃതിയിലെ സകല വിഭവങ്ങളും എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്നംഗീകരിച്ച് തുല്യ വിതരണത്തിനുള്ള സംവിധാനം ഉണ്ടാക്കണം. ദാരിദ്യം, സമൃദ്ധി രണ്ടും കൂടി നിലനിര്‍ത്തുകയാണ് നാം ഇപ്പോള്‍. ദാരിദ്യം നിലനിന്നാലെ സമ്പന്നര്‍ക്ക് മെയ്യനങ്ങാതെ ജീവിക്കാന്‍ പറ്റൂ. എല്ലാവരും സമന്മാര്‍- എല്ലാവരും അദ്ധ്വാനിക്കണം. ഒരു കൂട്ടരെ മനഃപൂര്‍വ്വം ദരിദ്രരാക്കിക്കൊണ്ട് മറ്റൊരു കൂട്ടര്‍ സുഖജീവിതം നയിക്കാന്‍ നിശ്ചയിച്ചാല്‍ ആര്‍ക്കും സമാധാനമായി ജീവിക്കാന്‍ കഴിയാതെവരും. അതുകൊണ്ട് സ്വകാര്യ ഉടമാ സമ്പ്രദായം തുടച്ചുമാറ്റി സാമൂഹ്യ ഉടമ കൊണ്ടുവരാതെ മറ്റെന്തെല്ലാം ചെയ്താലും മനുഷ്യന് സ്വസ്ഥത കിട്ടില്ല.ഉ: ഒരുകാലത്ത് സ്വകാര്യ ഉടമ ഉണ്ടായിരുന്നില്ലല്ലോ. പ്രകൃതി വിഭവങ്ങള്‍ എല്ലാവര്‍ക്കുമായി തുറന്നു കിടന്നു. എവിടേയും സഞ്ചരിക്കാം, താമസിക്കാം, കാണുന്നവ എടുത്തനുഭവിക്കാം. അതു തുടരാന്‍ കഴിയാതെ സ്വകാര്യ ഉടമാസമ്പ്രദായത്തിലേക്ക് നാം വഴുതി പോന്നതെങ്ങനെ? ആ സാദ്ധ്യത അടയ്ക്കാതെ ഇനിയും സാമ്പത്തികസമത്വം കൊണ്ടുവന്നാലും വീണ്ടും അസമത്വത്തിലേയ്ക്ക് വീണുപോവില്ലേ?അതിരിക്കട്ടെ, മറ്റൊരു കാര്യം ഞാന്‍ ചോദിക്കട്ടെ. മനുഷ്യര്‍ കൊടുക്കല്‍ വാങ്ങല്‍ ഇഷ്ടപ്പെടുന്നവരല്ലേ. വീട്ടില്‍ ഒരാള്‍ക്ക് കിട്ടുന്നതിലൊരു പങ്ക് മറ്റുള്ളവര്‍ക്ക് കരുതിവച്ച് കൊടുക്കാറില്ലേ? സുഹൃത്തുക്കളുമായി ഒന്നിച്ചിരുന്ന് പരസ്പരം പകര്‍ന്നുകഴിക്കുന്നത് നമുക്കെത്ര സന്തോഷമാണ്. എടുക്കാനുള്ള വാസനയുടെ മറുവശത്ത് കൊടുക്കാനുള്ള വാസന ഒതുങ്ങി ഇരുപ്പുണ്ട്. തക്ക സമയത്ത് അത് വെളിപെടാറുമുണ്ട്. കൊടുക്കുക എന്ന ഗുണത്തിന്റെ മഹാ സാദ്ധ്യതകളെ വികസിപ്പിച്ചെടുക്കാന്‍ കഴിയുമെന്ന വിശ്വാസം ഇല്ലാത്തതുകൊണ്ടാണ് സാമ്പത്തികസമത്വം കൂടിയേ തീരൂ എന്നു നാം കരുതിപ്പോകുന്നത്. ഉള്ളില്‍ നിന്നുള്ള വികാസത്തിന് വേഗതപോരെന്ന തെറ്റിദ്ധാരണകൊണ്ട് പുറമേ നിന്നു തുടങ്ങാം എന്നു കരുതി തോല്‍ക്കുകയാണു നാം. ഒരുവന്റെ കയ്യില്‍ വരുന്നത് അപരനുകൂടി പങ്കിടുകയും അതു പരസ്പരമുള്ള ജീവിതകാര്യമായിത്തീരുകയുമാണ് വേണ്ടത്. “സാമ്പത്തിക സമത്വം” വേണമെന്ന് പറയുന്നത് മനുഷ്യോചിതമല്ലെന്ന് എനിക്കുതോന്നുന്നു. ഹൃദയശൂന്യമാണത്. മനുഷ്യത്വത്തിന് വികസിക്കുവാനുള്ള സന്ദര്‍ഭത്തെ അതു തടസ്സപ്പെടുത്തുന്നു. ഒരു ഭരണകൂടം ലോകത്തിന്റെ സമ്പത്തെല്ലാം സ്വാധീനവലയത്തില്‍ കൊണ്ടുവന്ന് എല്ലാ പ്രജകള്‍ക്കും അതു തുല്യമായി എന്നും ആവശ്യമനുസരിച്ച് കൊടുക്കുകയും എല്ലാവരേ കൊണ്ടും ആവശ്യാനുസരണം പണി എടുപ്പിക്കുകയും, ചെയ്യുന്നൊരു ഭരണവ്യവസ്ഥ ജഡമാണ്. അതില്‍ ജീവിനില്ല. തല്ലിക്കൂട്ടി എടുക്കുന്നതാണ്. അതു വളരുകില്ല. സദാ ശ്രദ്ധിച്ചുകൊണ്ടിരുന്നില്ലെങ്കില്‍ വീണു പോകും.നമ്മുടെ സമൂഹ ജീവിതം ജിവനുള്ളതാകുന്നത് അന്യോന്യ ജീവിതത്തിലൂടെയാണ്. അന്യോന്യ ജീവിതാനന്ദനത്തിന് അനുഗുണമായ സാഹചര്യവും വിദ്യാഭ്യാസവും സമൂഹത്തില്‍ ഉണ്ടായിരുന്നാല്‍ മതി. പങ്കിട്ട് ആനന്ദമായി മനുഷ്യര്‍ ജീവിക്കും. ഒന്നിച്ച് അദ്ധ്വാനിക്കുകയും ചെയ്യും. ഉള്‍പ്രേരണ ലഭിക്കും. പേടിച്ചിട്ടല്ല, സന്തോഷമായത്കൊണ്ട് പരസ്പരം കൊടുക്കും. കൊടുക്കാനുള്ള സ്വാതന്ത്ര്യത്തില്‍ നിന്നാണ് ആനന്ദം ഉളവാകുന്നത്. പകരം എല്ലാവര്‍ക്കും എല്ലാം സൗജന്യമായി ലഭിക്കും, വ്യക്തികള്‍ അനുഭവിച്ചാല്‍ മാത്രം മതി എന്നുവരുന്നത് നമ്മെ ജഡമാക്കുകയാണ്. എന്തിനാണ് പിന്നെ നമുക്ക് പൗരുഷം.

    സമത്വമല്ല; ബന്ധുത്വമാണ് മനുഷ്യത്വം

    സമത്വമല്ല; ബന്ധുത്വമാണ് മനുഷ്യോചിതം. സമത്വം പ്രകൃത്യനുസരണമേ അല്ല. വൈവിദ്ധ്യവും വൈരുദ്ധ്യവും അസമത്വവുമാണ് പ്രകൃത്യനുസരണം. അസമത്വങ്ങളുടെ മദ്ധ്യത്തിലേക്ക് ബന്ധുത്വം കടന്നു വരുമ്പോളാണ് പരസ്പരാര്‍ദ്രത ഊറിവരുന്നത്; കൂടുതലടുക്കുവാന്‍ സന്ദര്‍ഭം കിട്ടുന്നത്. ഒഴുക്കുണ്ടാകാന്‍ മേലികീഴുവേണം. കാറ്റുവീശാന്‍ ന്യൂനമര്‍ദ്ദം വേണം. ഇതൊന്നും ഉണ്ടാക്കണ്ട. ഇവിടെ ഉണ്ട്. അവസരോചിതമായി സംഭവിച്ചുകൊള്ളും. അസമത്വത്തിലെ പരസ്പരാനന്ദമാണ്; സമത്വത്തിലെ സ്വകാര്യാനന്ദമല്ല മനുഷ്യോചിതം. രണ്ടയല്‍വീടുകളില്‍ മാവുപൂത്തു. ഒന്ന് ഉരുകിപ്പോയി. മറ്റതില്‍ നിറയെ മാങ്ങ. ആ മാങ്ങ അയല്‍വീട്ടിലേക്ക് ഒഴുകിചെല്ലുമ്പോള്‍ രണ്ടിടത്തും തുല്യമായി മാങ്ങാ ഉണ്ടായിരിക്കുന്നതിനേക്കാള്‍ ഹൃദ്യമായ അനുഭവം ഉണ്ടാകും. പ്രകൃതി, ലോകത്ത് അസമത്വം നിലനിറുത്തുന്നത് ജീവിതാനന്ദത്തിനുവേണ്ടിയാണ്. പ്രകൃതി മനുഷ്യനില്‍ ജന്മനാ സ്വകാര്യത കലര്‍ത്തിയിരിക്കുന്നത് അവന്റെ പൗരുഷം വളര്‍ന്ന് പരമാര്‍ത്ഥത തെളിയിക്കാന്‍ വേണ്ടിയാണ്. എല്ലാ തിന്മകളും, എല്ലാ പോരായ്മകളും നമുക്കാവശ്യമാണ്. വസ്ത്രം അഴുക്കായാലേ അത് അടിച്ചുനനച്ചുണക്കി മടക്കിവെച്ചിട്ട് എടുത്തുപയോഗിക്കുമ്പോളത്തെ ചാരിതാര്‍ത്ഥ്യത അനുഭവിക്കാന്‍ പറ്റൂ. ഇന്നു തൂക്കുന്ന മുറ്റം നാളെയും തൂക്കാന്‍ ഇടവരണം. പിണക്കമുണ്ടായിക്കൊള്ളട്ടെ. ഇണക്കത്തിന് ദൃഢത കൂടിവന്നുകൊള്ളും. എന്നാല്‍ ഇണക്കം ദൃഢമാക്കാന്‍വേണ്ടി നാം പിണക്കം കല്‍പ്പിച്ചുകൂട്ടി ഉണ്ടാക്കേണ്ട. സകല തിന്മകളും മനസ്സിന്റെ പുറം കവചത്തിലുൻട്. നാം ഗുണവികാസത്തിന് ശ്രമിച്ചാല്‍ മതി. ശ്രമം തന്നെ ജീവിതമാകും. അതുകൊണ്ട് സമത്വസുന്ദരമായ ലോകം നമുക്ക് വേണ്ട. ബന്ധുത്വസുന്ദരമായ ലോകമാകട്ടെ നമ്മുടെ ലക്ഷ്യം. സാമ്പത്തിക സമത്വം സര്‍ക്കാരുകള്‍ നടപ്പാക്കിയാലും അന്യോന്യ ബോധം ഉണ്ടാകുന്നില്ലെങ്കില്‍ കൂടുതല്‍ മോശമായി തീരും നമ്മുടെ അവസ്ഥ. സ്വകാര്യ ഉടമാബോധം ഇല്ലാതിരുന്ന ആദ്യകാല നില നഷ്ടപ്പെട്ടത് അത് ബോധപൂര്‍വ്വമല്ലാതിരുന്നതുകൊണ്ടാണ്. ഗുണവികാസത്തിന്റെ ഫലമായുണ്ടായതായിരുന്നില്ല ആദ്യകാല സമത്വം. നാം ഇനി നേടിയെടുക്കേണത് മൈത്രീ ലോകമാണ്. ലോകമാകെ പരസ്പരാശ്രിതമായ ഒരു മൈത്രീ മേഖലയായിത്തീരണം. നിസ്വാര്‍ത്ഥവ്യക്തികള്‍ കണ്ണിചേര്‍ന്നാല്‍ നിര്‍ജ്ജീവ സമ്പത്ത് അനായാസേന ഒഴുകിക്കൊണ്ടിരിക്കും. ജീവനില്‍ത്തന്നെയാണ് തുടങ്ങേണ്ടത്. അത് എളുപ്പമല്ലാത്തതുകൊണ്ട് നിയമത്തില്‍ തുടങ്ങാം എന്നു കരുതിയാല്‍ പ്രശ്നം സങ്കീര്‍ണ്ണമാകുകയേ ഉള്ളൂ.